ശ്രീകണ്ഠപുരത്ത് സർക്കാർ സ്ഥലം മറിച്ചുവിറ്റ് പണം കൊയ്യുന്നു

ശ്രീകണ്ഠപുരം: ടൗണിലും പരിസരങ്ങളിലും സർക്കാർ ഭൂമിയും കെട്ടിടങ്ങളും വ്യാപകമായി ൈകയേറുന്നതും മറിച്ചുവിറ്റ് പണം കൊയ്യുന്നതും വ്യാപകമായിട്ടും അധികൃതർക്ക് മൗനം. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലടക്കം വാടകക്കെടുത്ത മുറികൾ മറിച്ചു കൊടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണ് ശ്രീകണ്ഠപുരത്ത് മുറിലേലം നടന്നത്. എന്നാൽ, അന്ന് ലേലം കൊണ്ടവർ മറ്റ് ചിലർക്ക് മുറികൾ മറിച്ചുകൊടുത്ത് ലക്ഷങ്ങൾ ലാഭം കൊയ്തിട്ടും നഗരസഭാധികൃതർ മൗനം നടിക്കുന്നത് സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. നഗരസഭ കോംപ്ലക്സി​െൻറ പിന്നിലെ ലോട്ടറി സ്റ്റാൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്്. വാടകയില്ലാതെ ലോട്ടറി സ്റ്റാൾ നടത്തുന്നതിന് നഗരസഭയുമായി ബന്ധപ്പെട്ട ചിലർ വൻ തുക കൈപ്പറ്റുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നഗരസഭ പരിധിയിലെ നിരവധി ഭൂമി അധികൃതരറിയാതെ ൈകയേറിയ ശേഷം മാസവാടകക്ക് മറിച്ചുവിൽക്കുന്ന സംഘവും ശ്രീകണ്ഠപുരത്ത് വിലസുന്നുണ്ട്. സർക്കാർ സ്ഥലത്ത് കടലവണ്ടിയും തട്ടുകടകളും മറ്റ് തെരുവുകച്ചവടങ്ങളും നടത്തിയ പലരും ആ സ്ഥലം പിന്നീട് മറ്റ് ചിലർക്കായി ഒഴിഞ്ഞുകൊടുത്ത് മാസവാടക ഈടാക്കുന്നുണ്ട്. സർക്കാർ ഭൂമി മറിച്ചുവിറ്റ് ചിലർ മാസപ്പടി കൊയ്യുമ്പോഴും അധികൃതർ അറിയുന്നതായി നടിക്കുന്നില്ല. കന്നി നഗരസഭയായതിനാൽ നിയമം വളച്ചൊടിക്കാനും തട്ടിപ്പ് വ്യാപകമാക്കാനും ചിലർ കൂട്ടുനിൽക്കുന്നതായി ചർച്ച ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.