നിവേദനം നൽകി

മാഹി: മാഹിയിലും പരിസരപ്രദേശങ്ങളിലും മഴക്കാലരോഗങ്ങളും പനിയും പടർന്നു പിടിക്കുന്നതിനെതിരെ പ്രതിരോധനടപടികൾ ശക്തമാക്കണമെന്ന് മാഹി ആരോഗ്യവകുപ്പ് അധികൃതർക്ക് 'കൈത്താങ്ങ്' ചൂടിക്കോട്ട . മാഹി ആശുപത്രിയിൽ എച്ച് വൺ എൻ വൺ പനി ബാധിച്ച് അഴിയൂർ സ്വദേശി മരിച്ച സംഭവത്തിൽ ആശുപത്രിജീവനക്കാരും മാഹി, ന്യൂ മാഹി, അഴിയൂർ എന്നിവിടങ്ങളിെലയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളും ഭീതിയിലാണ്. അതുപോലെ തന്നെ മാഹിയിൽ പൂട്ടിക്കിടക്കുന്ന 32 മദ്യഷാപ്പുകളിലെയും ഗോഡൗണുകളിലെയും ബിയറടക്കമുള്ള മദ്യം കുപ്പി പൊട്ടിയൊലിച്ച് പുഴുക്കൾ വന്ന അവസ്ഥയിലാണ്. ഇതും പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പ്രതിരോധപ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് കൈത്താങ്ങ് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൈത്താങ്ങ് െസക്രട്ടറി പി.പി. റിയാസ്, ഷുഫൈസ് മഞ്ചക്കൽ, സഹിയാൻ മഞ്ചക്കൽ എന്നിവർ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.