പുതുച്ചേരിയിൽ ഹൈകോടതി സ്ഥാപിക്കണം ^എം.എൽ.എ

പുതുച്ചേരിയിൽ ഹൈകോടതി സ്ഥാപിക്കണം -എം.എൽ.എ മാഹി: പുതുച്ചേരിയിൽ ഹൈകോടതി സ്ഥാപിക്കണമെന്ന് മാഹി എം.എൽ.എ ഡോ.വി. രാമചന്ദ്രനും ലക്ഷ്മിനാരായണൻ എം.എൽ.എയും പ്രത്യേക പ്രമേയങ്ങളിലൂടെ പുതുച്ചേരി നിയമസഭയിൽ ആവശ്യപ്പെട്ടു. ചെന്നൈയിലെത്തി ഹൈകോടതിയിൽ കേസ് നടത്തിപ്പിനായി പ്രതിവർഷം 70 ലക്ഷം രൂപയാണ് പുതുച്ചേരി സർക്കാർ ചെലവഴിക്കുന്നത്. കേസുകൾ കെട്ടിക്കിടക്കുന്നത് കാരണം സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാനും കോടതി കേറുന്ന സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്ക് അറുതിവരുത്താനും പുതുച്ചേരിയിൽ ഹൈകോടതി അത്യാവശ്യമാണ്. ഹൈകോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളുടെ സ്വീകാര്യത മനസ്സിലാക്കി, ഈ സുപ്രധാന ആവശ്യം സർക്കാർ പ്രമേയമായി പരിഗണിക്കാൻ മുഖ്യമന്ത്രി വി. നാരായണസ്വാമി സ്പീക്കറോട് നിയമസഭയിൽ അഭ്യർഥിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.