കെ.പി. രാമനുണ്ണിയുടെ റമദാൻ പ്രഭാഷണം നാളെ

കണ്ണൂർ: റമദാൻ പ്രഭാഷണപരിപാടിയിൽ വേറിട്ട അനുഭവമൊരുക്കാൻ കണ്ണൂർ യൂനിറ്റി സ​െൻറർ. നാളെ ഉച്ച ഒരുമണിക്ക് നടക്കുന്ന പരിപാടിയിൽ വ്രതാനുഷ്ഠാനത്തെക്കുറിച്ച് സംസാരിക്കുക മുസ്ലിം സമൂഹത്തിന് പുറത്തുനിന്നുള്ളവരാണ്. എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. പി.സി. വിജയരാജ്, രാജൻ കോരേമ്പത്ത്, കെ. ബാലചന്ദ്രൻ (ആകാശവാണി), ഫാ. സ്കറിയ തുടങ്ങിയവർ നോമ്പനുഭവം പങ്കുവെക്കും. മധ്യാഹ്നനമസ്കാരത്തിന് ശേഷമാണ് അതേഹാളിൽ പരിപാടി. ജില്ലയിലെ വിവിധ മഹല്ലുകളിൽനിന്നും കേരള മസ്ജിദ് കൗൺസിലിന് കീഴിലുള്ള പള്ളിപരിപാലന സംഘങ്ങളിൽനിന്നും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കൺവീനർ വി.എൻ. ഹാരിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.