കൈത്തറി നെയ്ത്തുതൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിക്കണം ^-ഐ.എൻ.ടി.യു.സി

കൈത്തറി നെയ്ത്തുതൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിക്കണം -ഐ.എൻ.ടി.യു.സി കണ്ണൂര്‍: കേരളത്തിലെ കൈത്തറി നെയ്ത്തുമേഖലയിലെ തൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ല നാഷനല്‍ ലേബര്‍ യൂനിയൻ (ഐ.എന്‍.ടി.യു.സി) പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. 2009ലാണ് നെയ്ത്തുതൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിച്ചത്. 2014 മുതല്‍ കൂലി പുതുക്കിനിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. മാസത്തില്‍ ഒരാഴ്ചപോലും തുടര്‍ച്ചയായി ജോലി ലഭിക്കാത്തവരാണ് തൊഴിലാളികൾ എന്നിരിക്കെ കൂലിയുമില്ല തൊഴിലുമില്ല എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡൻറ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ശങ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. ശ്യാമള, ടി. ശകുന്തള, പി.പി. രാഘവൻ, കെ.വി. മുകുന്ദൻ, പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.