​്ബ്രണ്ണൻ കോളജ്​ മാഗസിൻ​: നടപടിയെടുക്കണമെന്ന്​ എം.എസ്​.എഫ്​

കണ്ണൂർ: ആവിഷ്കാരത്തി‍​െൻറ പേരില്‍ അശ്ലീലതയും അവഹേളനവും ആഭാസവും പ്രചരിപ്പിക്കുന്നത് ആശാസ്യകരമല്ലെന്നും ബ്രണ്ണൻ കോളജ് മാഗസിൻ വിവാദത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഫാഷിസത്തെ ചെറുക്കേണ്ടത് അവര്‍ക്ക് പ്രചാരണായുധങ്ങള്‍ നല്‍കിക്കൊണ്ടാവരുത്. കാമ്പസുകളും മാഗസിനുകളും സര്‍ഗാത്മകതയെ നന്മയാല്‍ അടയാളപ്പെടുത്തുന്നതാവണമെന്നും യോഗം അഭിപ്രായെപ്പട്ടു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, ജന.സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.