മുഖ്യമന്ത്രിയുടെ സന്ദേശം ഏറ്റുവാങ്ങി ആഹ്ലാദാരവങ്ങളോടെ കുട്ടികൾ

കാസർകോട്: കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെ ചേർന്ന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തെ കൂടുതൽ സുന്ദരമാക്കാൻ കുട്ടികളോടാഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ സന്ദേശം ജില്ലയിലെ വിദ്യാലയങ്ങളിൽ വായിച്ചപ്പോൾ കുട്ടികൾ അത് ഹർഷാരവങ്ങളോടെ വരവേറ്റു. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കാസർകോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലാണ് നടന്നത്. പത്താം ക്ലാസ് വിദ്യാർഥിനി എം.എസ്. ഇന്ദുലേഖ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോൾ അത് കുട്ടികൾ ഏറ്റുവാങ്ങി. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർഥികൾ തങ്ങളുടെ കൈകളിൽ ലഭിച്ച മുഖ്യമന്ത്രിയുടെ സന്ദേശം സശ്രദ്ധം നോക്കിയിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ ആമുഖപ്രഭാഷണം നടത്തി. സ്കൂളിലെ സംഗീതാധ്യാപകനായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് കവിത ആലപിച്ചു. പി.ടി.എ പ്രസിഡൻറ് നാഗേഷ് തെരുവത്ത്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വി. പ്രസീത, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.എസ്. ബിൻസി എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കെ. വിശാലാക്ഷി നന്ദിയും പറഞ്ഞു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക് നെയിംസ്ലിപ് വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.