തീയതി നീട്ടി

കണ്ണൂർ: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂർ നഗരസഭയിൽ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17ൽനിന്നും 21വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അവകാശവാദങ്ങളിന്മേൽ 30ന് തീർപ്പുകൽപിച്ച് ജൂലൈ മൂന്നിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാതീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. മട്ടന്നൂർ നഗരസഭ, താലൂക്ക്, വില്ലേജ് ഓഫിസുകൾ, വായനശാല എന്നിവിടങ്ങളിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.