കണ്ണീരൊപ്പുന്ന കൈകൾ ഒരുമിച്ചു; മനം നിറഞ്ഞ്​ സൗഹൃദ നോമ്പുതുറ

കണ്ണൂർ: സേവനം ദിനചര്യയാക്കിയ മനുഷ്യസ്േനഹികൾ ഒത്തുചേർന്ന് മനംതുറന്നത് നവ്യാനുഭവമായി. സോളിഡാരിറ്റി ജില്ല കമ്മറ്റി സംഘടിപ്പിച്ച സന്നദ്ധസേവകരുടെ ഇഫ്താർ സംഗമത്തിലാണ് വിവിധമേഖലയിൽ പ്രവൃത്തിക്കുന്ന 30ഒാളം ജീവകാരുണ്യസംഘടനകളുടെ ഭാരവാഹികൾ ഒന്നിച്ചത്. വീഴ്ചയെ തുടർന്ന് കഴുത്തിന് താഴെ തളർന്നിട്ടും പാലിയേറ്റിവ് രംഗത്ത് സജീവമായ താണയിലെ ഹാറൂൺ സംഗമത്തെ വിഡിയോകോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. സന്ദർശനവും പുഞ്ചിരിയും കൊതിക്കുന്നവരാണ് കിടപ്പുരോഗികളിൽ മിക്കവരുമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനമൊന്നും കൂടാതെ അൽപം മനസ്സുവെച്ചാൽ ആർക്കും സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകാം. അതിലൂടെ വലിയ അനുഭൂതിയും മനസ്സമാധാനവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വേദന തേൻറതുകൂടിയാണെന്ന് തിരിച്ചറിയുന്നവരാണ് സേവനപ്രവർത്തകരെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സ്വാദിഖ് പറഞ്ഞു. ആത്മീയതയോടൊപ്പം സഹാനുഭൂതിയുടെ കൂടി മാസമായാണ് റമദാൻ അറിയപ്പെടുന്നത്. 100 രൂപയുടെ സഹായം ചെയ്ത് അതേക്കുറിച്ച് 1000 രൂപയുടെ പരസ്യം നൽകുന്ന ലോകത്ത് തികച്ചും വ്യത്യസ്തരാണ് സഹജീവികൾക്ക് വേണ്ടി സ്വയംസമർപ്പിതരായവരെന്നും അദ്ദേഹം പറഞ്ഞു. ശമീമ ഇസ്ലാഹിയ, മുരളി, അബൂബക്കർ മാസ്റ്റർ, മേജർ ഗോവിന്ദൻ, ഷംറീസ് ബക്കർ, ജെസ്സി രാഗേഷ്, നാരായണൻ, ജെ.കെ. പ്രശോഭ്, ഇബ്രാഹിം, യഹ്യ, അഷ്റഫ്, നാരായണൻ, ഷക്കീല അഷ്റഫ്, ഷാനിദ്, ഹാഷിം, അബ്ദുല്ല ചക്കരക്കല്ല്, പ്രകാശൻ മട്ടന്നൂർ, ശംസുദ്ധീൻ മട്ടന്നൂർ, മഹ്മൂദ്, ഉമ്മർ, ഉസീബ് ഉമ്മാലിൽ തുടങ്ങിയവർ സംസാരിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ്, അനാഥ - അഗതി സംരക്ഷണം, രക്തദാനം, ദുരിതാശ്വാസം, ഡയാലിസിസ്, അർബുദ ചികിത്സ, തൊഴിൽ പരിശീലനം, ഡ്രസ്ബാങ്ക്, ഭിക്ഷാടന നിർമാർജനം, ഭക്ഷണ വിതരണം, കൗൺസലിങ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അമ്പതോളം പേർ പെങ്കടുത്തു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.