ദത്തെടുക്കൽ സംവിധാനം ജില്ലതല പരിശീലനം ഇന്ന്

കാസർകോട്: സാമൂഹികനീതി വകുപ്പിലെ ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ജില്ല മെഡിക്കൽ ഓഫിസി​െൻറ സഹകരണത്തോടെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് െപ്രാട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015, അഡോപ്ഷൻ റെഗുലേഷൻസ് 2017 എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ അനധികൃതമായി കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളം ജില്ലാടിസ്ഥാനത്തിൽ ദത്തെടുക്കൽ സംവിധാനത്തെ സംബന്ധിച്ച പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലതല പരിശീലന പരിപാടി ജില്ല മെഡിക്കൽ ഓഫിസ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ 12 വരെ നടക്കും. ബാലാവകാശ സംരക്ഷണ കമീഷൻ മെംബർ അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഹെൽത്ത് സ​െൻററുകളിലെയും താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലെയും മെഡിക്കൽ ഓഫിസർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുക്കും. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് ഔട്ട് റീച്ച് േപ്രാജക്ട് ഡയറക്ടറും മുൻ ബാലാവകാശ സംരക്ഷണ കമീഷൻ മെംബറുമായ മീന കുരുവിള പരിശീലനത്തിന് നേതൃത്വം നൽകും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ മാധുരി എസ്. ബോസ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.