മേട്ടുപ്പാളയത്ത്​ കണ്ടെത്തിയ മൃതദേഹം ബങ്കളം സ്വദേശിയുടേതെന്ന്​ സംശയം

നീലേശ്വരം: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് പാതി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബങ്കളത്തുനിന്ന് കാണാതായ യുവാവിേൻറതെന്ന് സംശയം. സംശയനിവാരണത്തിനായി തമിഴ്നാട് പൊലീസ് കേന്ദ്രസർക്കാറി​െൻറ സഹായം തേടി. പള്ളത്തുവയലിലെ ദാമോദരൻ--സുലോചന ദമ്പതികളുടെ മകൻ ധനൂപി​െൻറ (35) മൃതദേഹമാണോയെന്ന് കണ്ടെത്താനാണ് കേന്ദ്ര സർക്കാറി​െൻറ സഹായം തേടിയത്. ധനൂപി​െൻറ വിരലടയാള പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാൻ കഴിയൂ. ഇതിനായി കോഴിക്കോട് പാസ്പോർട്ട് ഓഫിസിലുള്ള വിരലടയാളം പരിശോധിക്കാനുള്ള അനുമതിക്കായാണ് തമിഴ്നാട് പൊലീസ്, കേന്ദ്രത്തി​െൻറ സഹായം തേടിയത്. ഒരുമാസം മുമ്പാണ് ധനൂപിനെ കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് സുലോചന നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇദ്ദേഹം മേട്ടുപ്പാളയത്തുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതായി മേട്ടുപ്പാളയം പൊലീസ് നീലേശ്വരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പൊലീസും മേട്ടുപ്പാളയത്തെത്തിയെങ്കിലും മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹത്തിൽനിന്നും ലഭിച്ച തെളിവുകൾ ബന്ധുക്കൾ പരിശോധിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. ധനൂപി​െൻറ ശരീരത്തിലെ അടയാളങ്ങളെപ്പറ്റി ബന്ധുക്കൾ പൊലീസിനെ അറിയിച്ചെങ്കിലും മേട്ടുപ്പാളയം പൊലീസി​െൻറ എഫ്.ഐ.ആറിൽ അതൊന്നും ഉണ്ടായിരുന്നില്ല. വിരലടയാളം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ, ഇത് ഇയാളുടേതാണെന്ന് ഒത്തുനോക്കാൻ മറ്റു വിരലടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞുമില്ല. പാസ്പോർട്ട് ഓഫിസിൽനിന്നുമുള്ള വിരലടയാളം ലഭിച്ച് ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.