സമരത്തിനിടയിൽ സംഘർഷാവസ്​ഥ

നീലേശ്വരം: കർഷകസംഘം ജില്ല കമ്മിറ്റിയുടെ ഉപരോധസമരംമൂലം നീലേശ്വരം ദേശീയപാതയിൽ ഗതാഗതസ്തംഭനവും സംഘർഷാവസ്ഥയും. ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ഉദ്ഘാടനപ്രസംഗത്തിനിടെ ഗതാഗത സ്തംഭനത്തിൽപെട്ട വാഹനങ്ങളിൽനിന്ന് പ്രതിഷേധസൂചകമായി നിർത്താതെ ഹോണടിച്ചത് പ്രവർത്തകരിൽ രോഷത്തിനിടയാക്കി. കൂട്ട ഹോണടി തുടർന്നപ്പോൾ ഉപരോധത്തിനെത്തിയ പ്രവർത്തകർ വാഹന ഡ്രൈവർമാരുമായി തർക്കത്തിലേർപ്പെട്ടത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ചില വാഹന ഡ്രൈവർമാരെ പ്രവർത്തകർ കൈകാര്യം ചെയ്യാനൊരുങ്ങിയത് നേതാക്കൾ ഇടപെട്ട് ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.