ചന്തേരയിൽ സർക്കാർവക കൊതുകുവളർത്തുകേന്ദ്രം

ചെറുവത്തൂർ: നാടെങ്ങും പനി പടരുന്നതിനിടെ ചന്തേര പൊലീസ് സ്റ്റേഷന് മുന്നിൽ സർക്കാർവക കൊതുകുവളർത്തുകേന്ദ്രം. അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകവെ പിടികൂടിയ വാഹനങ്ങളാണ് കൊതുകുവളർത്തുകേന്ദ്രങ്ങളായി മാറിയത്. വലിയ ലോറികളടക്കമുള്ള അമ്പതോളം വാഹനങ്ങൾ ഇവിടെയുണ്ട്. പൂഴിക്ക് മുകളിൽ വിരിച്ച പ്ലാസ്റ്റിക് പായകളിലാണ് വെള്ളംകെട്ടി കൊതുകുകൾ പെരുകുന്നത്. മംഗളൂരുനിന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുമ്പോഴാണ് ജില്ല അതിർത്തിയായ കാലിക്കടവിൽ പൂഴിലോറികൾ വ്യാപകമായി പിടികൂടുന്നത്. ഉടമകൾ പിഴയൊടുക്കാത്തതിനെ തുടർന്നാണ് ലോറികൾ ചന്തേര പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിടുന്നത്. മഴക്കാലമെത്തിയതോടെ ഇവ കൊതുകുകളുടെ താവളങ്ങളായി. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ നടപടിയൊന്നുമെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.