കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിലെ പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം വിവിധ തീയതികളിൽ രാവിലെ 10 മുതൽ അതത് റേഷൻ കടയുടെ പരിസരത്ത് നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കാർഡുടമകളോ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളോ പഴയ റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിെൻറ വില എന്നിവ സഹിതം വൈകീട്ട് നാലിന് മുമ്പ് കൈപ്പറ്റണം. തീയതി, കട നമ്പർ, സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന ക്രമത്തിൽ: ജൂൺ 19ന്: റേഷൻ കട നമ്പർ 106 കോട്ടപ്പുറം, 185 പടിഞ്ഞാറ്റം കൊഴുമ്മൽ, 151 തുരുത്തി, 119 ഹോസ്ദുർഗ് കടപ്പുറം, 223 പുഞ്ചാവി. 20ന്: 64 തിമിരി, 65 ക്ലായിക്കോട്, 182 വലിയപൊയിൽ, 66 കയ്യൂർ, 67 പൊതാവൂർ. 21ന്: 86 തൃക്കരിപ്പൂർ, 84 തൃക്കരിപ്പൂർ, 78 എളമ്പച്ചി, 73 വെള്ളാപ്പ്, 209 െമട്ടമ്മൽ. 22ന്: 79 തൃക്കരിപ്പൂർ കടപ്പുറം, 88 വലിയപറമ്പ, 89 പടന്ന കടപ്പുറം, 90 ഓരി, 188 നടക്കാവ്. 23ന്: 20 ഹരിപുരം, 126 ഹോസ്ദുർഗ്, 147 മേലാങ്കോട്ട്, 141 ചിത്താരി, 215 മഡിയൻ. 24ന്: 71 മാണിയാട്ട്, 72 കാലിക്കടവ്, 70 മല്ലക്കര, 75 വെള്ളച്ചാൽ, 76 കൊടക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.