വീടെന്നസ്വപ്​നം യാഥാർഥ്യമാകും; മാനുവൽ ഫ്രെഡറിക്കിന്​ പട്ടയം ​ൈകമാറി

കണ്ണൂർ: ഒടുവിൽ, ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് വീടുനിർമിക്കാൻ സ്ഥലം ലഭിച്ചു. വീടുനിർമിക്കുന്നതിനുള്ള അഞ്ചു സ​െൻറ് സ്ഥലത്തി​െൻറ പട്ടയം ജില്ല കലക്ടർ മിർ മുഹമ്മദലി മാനുവൽ ഫ്രെഡറിക്കിന് കൈമാറി. ഒളിമ്പിക് മെഡൽ നേടിയ ഏകമലയാളിക്ക് ജന്മനാട്ടിൽ വീട് വേണമെന്ന സ്വപ്നമാണ് സഫലമാകുന്നത്. വീടുനിർമിക്കുന്നതിന് നേരത്തെ സർക്കാർ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും പയ്യാമ്പലത്ത് ലഭിച്ച സ്ഥലം കോർപറേഷ​െൻറ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചില പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനാൽ നൽകാനായില്ല. ഇത് വാർത്തയായതോടെ പുതിയ സ്ഥലം ഏെറ്റടുത്തുനൽകുന്നതിനുള്ള നീക്കങ്ങൾക്കൊടുവിലാണ് പുതിയ സ്ഥലം കണ്ടെത്തിയത്. കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് വില്ലേജിലെ ചാലാടാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. വീട് നിർമിക്കുന്നതിന് സ്പോർട്സ് കൗൺസിൽ നേരത്തെ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇൗ സ്ഥലത്ത് ഒരു വർഷംകൊണ്ട് വീട് നിർമിച്ചുനൽകുന്നതിനാണ് തീരുമാനം. 1978ൽ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമി​െൻറ ഗോൾ കീപ്പറാണ് മാനുവൽ ഫ്രെഡറിക്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, തഹസിൽദാർ വി.എം. സജീവൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.