യക്ഷഗാന പരിശീലന കളരി തുടങ്ങി

കാസര്‍കോട്: കാസര്‍കോടി​െൻറ തനത് കലാരൂപങ്ങളിലൊന്നായ യക്ഷഗാനത്തിനായി കേരള അക്കാദമിക് പരിശീലന കളരി എടനീര്‍ മഠത്തിൽ തുടങ്ങി. കാസര്‍കോടി​െൻറ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി. കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിലെ ഹയര്‍സെക്കൻഡറി പഠനം പൂർത്തിയായ വിദ്യാര്‍ഥികളാണ് പരിശീലനത്തിെനത്തുന്നത്. ഇവരില്‍ ഏതാനും ബിരുദ ബിരുദാനന്തര വിദ്യാർഥികളുമുണ്ട്. ഇപ്പോള്‍ 12 വിദ്യാർഥികളും 23 വിദ്യാർഥിനികളുമാണ് പരിശീലനത്തിെനത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ നടത്തുന്ന പരിശീലന കളരിയിലെത്തുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യക്ഷഗാന ഗവേഷണ കേന്ദ്രം കോഓഡിനേറ്ററായ ഡോ. രത്‌നാകര മല്ലമൂലയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. യക്ഷഗാന ആചാര്യന്മാരായ ദിവാണ ശിവശങ്കര ഭട്ട്, സബ്ബണകോടി രാമഭട്ട് എന്നിവരാണ് പരിശീലകര്‍. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനം ജൂൺ 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.