സഅദിയ്യയിൽ പ്രാർഥനാസമ്മേളനം ജൂൺ 19ന്

കാസർകോട്: റമദാനിലെ 25ാം രാവിൽ ദേളി ജാമിഅ സഅദിയ്യ അറബിയ്യയിൽ നടക്കുന്ന പ്രാർഥനാസമ്മേളനം നാളെ തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് കുടുംബ ക്ലാസ് നടക്കും. വൈകീട്ട് നാലിന് നൂറുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുല്ല അൽ-ബുഖാരി നേതൃത്വം നൽകും. 4.30ന് സ്വാഗതസംഘം ചെയർമാൻ സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പതാക ഉയർത്തും. 19ന് ഉച്ച രണ്ടിന് ഖത്മുൽ ഖുർആൻ സംഗമത്തിന് ഫസൽ കോയമ്മ തങ്ങൾ കുറാ നേതൃത്വം നൽകും. തുടർന്ന് പ്രാർഥനാസമ്മേളനം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ ഉദ്ഘാടനം ചെയ്യും. ബേക്കൽ ഇബ്രാഹീം മുസ്ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജലാലിയ്യ ദിക്റ് ഹൽഖക്ക് സയ്യിദ് അഹ്മദ് മുഖ്താർ കുമ്പോൽ, മുത്തുക്കോയ തങ്ങൾ കണ്ണവം, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം എന്നിവർ നൽകും. വിർദുൽലത്വീഫ്, തൗബ മജ്ലിസിന് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട എന്നിവർ നേതൃത്വം നൽകും. തുടർന്ന് 1000 പേർക്ക് സമൂഹനോമ്പുതുറ സൗകര്യം. വാർത്താസമ്മേളനത്തിൽ എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ആറ്റക്കോയ തങ്ങൾ ബാഹസൻ, പള്ളങ്കോട് അബ്്ദുൽ ഖാദർ മദനി, കൊല്ലമ്പാടി അബ്്ദുൽ ഖാദർ സഅദി, സ്വലാഹുദ്ദീൻ അയ്യൂബി, ഫാസിൽ സഅദി, ജബ്ബാർ ഹാജി നുള്ളിപ്പാടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.