കരിയർ ഗൈഡൻസ് സെൽ ഉദ്​ഘാടനം

കാസർകോട്: മുന്നാട് പീപിൾസ് കോളജിൽ കരിയർ ഗൈഡൻസ് സെല്ലി​െൻറ ഉദ്ഘാടനവും സൗജന്യ പി.എസ്.സി പരീക്ഷാപരിശീലന ക്ലാസും കാസർകോട് കോഓപറേറ്റിവ് എജുക്കേഷനൽ സൊസൈറ്റി പ്രസിഡൻറ് പി. രാഘവൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ 2009ൽ ഇടംനേടിയ രാജ്യത്തെ ഏക പി.എസ്.സി ഹെൽപ്ലൈൻ നടത്തുന്ന കരിയർ ഗൈഡൻസ് പരിശീലകൻ ടി.എസ്. ജയകർ മുഖ്യാതിഥിയായി. കെ.സി.ഇ.എസ് ഭരണസമിതിയംഗം എം. ലതിക, സെക്രട്ടറി ഇ.കെ. രാജേഷ്, സി.എ.ഒ കെ.ആർ. അജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി വി. ജ്യോതി എന്നിവർ സംസാരിച്ചു. ടി.എസ്. ജയകർ ക്ലാസെടുത്തു. കോളജ് കരിയർ ഗൈഡൻസ് സെൽ കോഓഡിനേറ്റർ ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും എ. ശ്രീരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.