പകർച്ചപ്പനി: മയ്യിച്ചയിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി

ചെറുവത്തൂര്‍: പനി പടര്‍ന്നുപടിച്ച സാഹചര്യത്തിൽ ചെറുവത്തൂര്‍ പഞ്ചായത്തി​െൻറ പടിഞ്ഞാറന്‍ പ്രദേശമായ മയ്യിച്ചയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉൗര്‍ജിതമാക്കി. കഴിഞ്ഞദിവസം ആറുപേര്‍ക്ക് െഡങ്കിപ്പനി കണ്ടെത്തിയിരുന്നു. ഇവര്‍ ചികിത്സയിലാണ്. പനി കൂടുതൽപേരിലേക്ക് പടരാതിരിക്കാനുള്ള നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ല മലേറിയ ഓഫിസര്‍ വി. സുരേശന്‍, അബ്ദുൽ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പ്രദേശത്തെ മുഴുവന്‍ വീടുകളും കയറിയിറങ്ങി ഉറവിടനശീകരണം, ബോധവത്കരണം, പരിശോധന എന്നിവ നടത്തി. കൊതുകുനശീകരണത്തിനായി സ്‌പ്രേയിങ്, ഫോഗിങ് എന്നിവ നടത്തി. ദിവസങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തില്‍ പനിനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കൊതുക് വളരാനുള്ള ഉറവിടങ്ങള്‍ പൂര്‍ണയായും നശിപ്പിക്കുക, ദിവസങ്ങളോളം കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കാതിരിക്കുക, ആഴ്ചയില്‍ ഒരുദിവസം ഡ്രൈ ഡേയായി ആചരിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശം. പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ, വെങ്ങാട്ട് കുഞ്ഞിരാമന്‍, കുഞ്ഞിരാമന്‍, ഡോ. അജന്‍, എച്ച്‌.ഐ സി. സുരേശന്‍, ആരോഗ്യപ്രവര്‍ത്തകരായ പി.വി. മഹേഷ്‌കുമാര്‍, പി.ടി. ശ്രീനിവാസന്‍, പി. ശ്രീലേശന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.