boat ബോട്ടിലിടിച്ച കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന്​ ഹൈകോടതി

ബോട്ടിലിടിച്ച കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ എം.വി ആമ്പര്‍ എല്‍ എന്ന പനാമ കപ്പൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി. കപ്പൽ തടഞ്ഞുവെക്കണമെന്ന മുൻ ഉത്തരവ് തുടരാൻ നിർദേശിച്ച കോടതി ഹരജി ജൂൺ 27ന് പരിഗണിക്കാൻ മാറ്റി. കപ്പലിടിച്ച് ബോട്ടു തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും നൽകിയ ഹരജിയിലാണ് ഉത്തരവ്. കപ്പൽ തീരം വിടുന്നില്ലെന്ന് മറൈൻ മർക്കൻഡൈൽ വകുപ്പ് ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. 6.08 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നും നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ സെക്യൂരിറ്റിത്തുക കോടതിയെ സമീപിച്ചത്. ഹരജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ 27 വരെ സമയം അനുവദിക്കണമെന്ന കപ്പൽ അധികൃതരുടെ വാദം പരിഗണിച്ച കോടതി തുടർന്ന് കേസ് വീണ്ടും 27ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.