അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: മുൻകൂർ ജാമ്യഹരജി തള്ളിയെങ്കിലും നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദിലീപി​െൻറ ഡ്രൈവറും മാനേജരുമായ അപ്പുണ്ണി ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരായില്ല. നോട്ടീസ് ലഭിക്കാെത ഹാജരാകേണ്ടതില്ല എന്ന തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് എത്താതിരുന്നത്. നിലവിൽ അപ്പുണ്ണി കേസിൽ പ്രതിയല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. അപ്പുണ്ണി നിലവിൽ പ്രതിയല്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഹാജരാകാൻ പ്രത്യേക ദിവസം കോടതി നിർദേശിച്ചിട്ടുമില്ല. ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് കൊടുക്കുമെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.