മട്ടന്നൂര്‍: കേന്ദ്ര സര്‍ക്കാറിെൻറ തെറ്റായ നിലപാടുകള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിെൻറ ജനകീയ ഭരണത്തിനുമുള്ള വിധിയെഴുത്താവണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വിധിയെന്ന് പി.കെ. ശ്രീമതി എം.പി. അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിവിധ വാര്‍ഡുകളില്‍ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം െചയ്യുകയായിരുന്നു അവര്‍. കളറോഡില്‍ നടന്ന കുടുംബസംഗമത്തില്‍ സി. സുമതി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി. റീത്ത, പി. ഹരീന്ദ്രന്‍, പ്രസാദ് കൂടാളി, എ.ബി. പ്രമോദ്, എന്‍. സത്യാനന്ദന്‍, പെരിങ്ങാനം മോഹനന്‍, പി.കെ. വാസു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.