മട്ടന്നൂർ ഉപജില്ല നീന്തൽമത്സരം: മാലൂർ ചാമ്പ്യന്മാർ

മാലൂർ: മട്ടന്നൂർ ഉപജില്ല നീന്തൽമത്സരത്തിൽ മാലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 90 പോയൻറ് നേടി ചാമ്പ്യന്മാരായി. 63 പോയൻറ് നേടി മട്ടന്നൂർ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 20 പോയൻറുമായി കെ.പി.സി പട്ടാന്നൂർ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സബ്ജൂനിയർ വിഭാഗത്തിൽ അനുരാഗ് (മാലൂർ), ജൂനിയർ, ഇന്ദ്രജിത്ത് (മാലൂർ) സീനിയർ സിബിൻ റോബി (മാലൂർ), അമൃതേഷ് (മട്ടന്നൂർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. മാലൂർ പടിക്ഷേത്രത്തിലെ പാലക്കുളത്തിൽ നടന്ന മത്സരം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ് ഉദ്ഘാടനം ചെയ്തു. പുത്തലത്ത് അനിൽ അധ്യക്ഷത വഹിച്ചു. സി. വിനോദൻ, കെ. പവനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.