കുറ്റിക്കോൽ: പദ്ധതി പാളിയതിൽ സി.പി.എം കേന്ദ്രങ്ങളിൽ ഞെട്ടൽ

കാസർകോട്: ഏറെ രഹസ്യനീക്കത്തിലൂടെ കുറ്റിക്കോൽ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ പാർട്ടി നടത്തിയ ആസൂത്രിതപദ്ധതി പാളിയതിൽ സി.പി.എം കേന്ദ്രങ്ങളിൽ ഞെട്ടൽ. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.െഎയുടെ ഒന്ന് ഉൾെപ്പടെ ഏഴ് അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിലെ ആർ.എസ്.പിയുടെ മൂന്നാം വാർഡിൽനിന്നുള്ള ഒരു സീറ്റും വിമത കോൺഗ്രസ് നേതാവ് സുനിഷ് ജോസഫ് എട്ടാംവാർഡിൽനിന്ന് ജയിച്ച മറ്റൊരു സീറ്റും അനുകൂലമാക്കിയാണ് വൈസ് പ്രസിഡൻറ് ബി.ജെ.പിയുടെ ദാമോദരൻ തൊടപ്പനത്തിനെതിരെ അവിശ്വാസത്തിന് സി.പി.എം തീരുമാനിച്ചത്. എന്നാൽ, ഒമ്പത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതിനാൽ പ്രമേയം ചർച്ച ചെയ്യാനായിരുന്നില്ല. സി.പി.എം ബേഡകം ഏരിയ സെക്രട്ടറി സി. ബാല​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് തിരിച്ചുപിടിക്കാൻ ആവിഷ്കരിച്ച പദ്ധതി അവിശ്വാസപ്രമേയ ചർച്ച തുടങ്ങാനിരുന്ന നിമിഷംവരെ പുറത്തറിഞ്ഞിരുന്നില്ല. പ്രമേയം ചർച്ചക്ക് വിളിച്ച് എൽ.ഡി.എഫ്, ബി.ജെ.പി, വിമത കോൺഗ്രസ് അംഗങ്ങളെ കാത്തിരുന്നു. സി.പി.എമ്മുമായി ധാരണയിലെത്തിയവരും എത്താതെ വന്നതോടെ ഇടത് പക്ഷം നിരാശരാകുകയായിരുന്നു. ആർ.എസ്.പി സംസ്ഥാന നേതാക്കളും നീക്കത്തിന് അനുമതി നൽകിയിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ, പൊടുന്നനെ ആർ.എസ്.പിയുടെ ചുവടുമാറ്റം ദുരൂഹത ഉയർത്തി. എട്ടാം വാർഡ് അംഗമായ സുനിഷ് ജോസഫിന് വൈസ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, കോൺഗ്രസ് പ്രവർത്തകരുടെ കുത്തകവാർഡിൽനിന്നുള്ള കടുത്ത എതിർപ്പ് കാരണമാണ് സുനിഷ് ചർച്ചക്കെത്താതിരുന്നത്. താൻ മാത്രം പോയിട്ടും കാര്യമില്ലല്ലോയെന്നാണ് തുടർന്ന് സുനിഷി​െൻറ നിലപാട്. ആദ്യഘട്ടത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സുനിഷിനെ വിജയിപ്പിച്ച് പ്രസിഡൻറ് പദത്തിലേക്ക് പിന്നീട് അവിശ്വാസംകൊണ്ടുവരാനാണ് സി.പി.എം ശ്രമിച്ചത്. ഇൗ നീക്കമാണ് പാളിയത്. കുറ്റിക്കോൽ പഞ്ചായത്തിൽ സി.പി.എം നേരിട്ട വിമതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി. ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുവിഭാഗം സി.പി.െഎയിൽ ചേക്കേറിയത് ഏരിയ നേതൃത്വത്തി​െൻറ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇൗ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് പഞ്ചായത്ത്ഭരണം നഷ്ടപ്പെട്ടത്. പഞ്ചായത്ത്ഭരണം തിരിച്ചുപിടിക്കുന്നതിലൂടെ നേതൃത്വത്തിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാമെന്നാണ് കരുതിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.