സഹജീവിയെ ശത്രുവായി കാണുന്ന കാലം ^കെ.പി. രാമനുണ്ണി

സഹജീവിയെ ശത്രുവായി കാണുന്ന കാലം -കെ.പി. രാമനുണ്ണി തലശ്ശേരി: സഹജീവിയെപോലും ശത്രുവായി കാണുന്ന കാലമാണിതെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി. മതത്തിലും ജാതിയിലും ഭാഷയിലുമെല്ലാമുള്ള അപരന്മാരെ ശത്രുവായി കാണുകയാണ്. മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുന്ന പ്രക്രിയയാണ് അസഹിഷ്ണുതയെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഒ.പി. രാജ്മോഹ​െൻറ ചരമദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കൊളശ്ശേരിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. സജിത്ത് നാലാംമൈല്‍ സംവിധാനം ചെയ്ത ചെമ്മാനം സാംസ്കാരികവേദിയുടെ പരിസ്ഥിതി സൗഹൃദ ചിത്രം 'ജൂണ്‍ അഞ്ച്' സീഡി ചലച്ചിത്ര സംവിധായകന്‍ ടി. ദീപേഷിന് നല്‍കി രാമനുണ്ണി പുറത്തിറക്കി. കെ.കെ. രമേഷ്, ടി.എം. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. എ.എന്‍. മുരളീധരന്‍ സ്വാഗതവും പി.സി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.