മുസ്​ലിം–ദലിത്​ വേട്ടക്കെതിരെ ജമാഅത്ത്​ ഫെഡറേഷ​െൻറ രാജ്​ഭവൻ മാർച്ച്​

തിരുവനന്തപുരം: രാജ്യത്തെ ബഹുസ്വരത തകർക്കാൻ ഗൂഢശ്രമം നടക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മതേതര വിശ്വാസികൾ ഇത് ഒറ്റക്കെട്ടായി ചെറുക്കണം. പൗര​െൻറ ഭക്ഷണത്തിലും വേഷവിധാനത്തിലും ഭരണകൂടം ഇടപെടുകയാണ്. ബീഫി​െൻറ പേരുപറഞ്ഞ് പാവപ്പെട്ട ചെറുപ്പക്കാരെ കൊലചെയ്യുന്നു. ഇത്തരമൊരു കേന്ദ്രസർക്കാറിന് അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോസംരക്ഷണമെന്ന പേരിൽ രാജ്യത്ത് നടക്കുന്ന മുസ്ലിം–ദലിത് കൊലപാതകങ്ങൾക്കെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്, ലജ്നത്തുൽ മുഅല്ലിമീൻ, കെ.എം.വൈ.എഫ്, ഡി.കെ.െഎ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് പേർ പെങ്കടുത്തു. മാർച്ച് രാജ്ഭവനിന് മുന്നിൽ പൊലീസ് തടഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാറി​െൻറ ഒത്താശയുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ചെയർമാൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ തെടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എ. യൂനുസ് കുഞ്ഞ്, എം.എ. സമദ്, തേവലക്കര അലിയാരു കുഞ്ഞ് മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മൈലാപൂർ ഷൗക്കത്തലി മൗലവി, എം.എ. അസീസ്, കരമന മാഹീൻ, മുണ്ടക്കയം ഹുസൈൻ മൗലവി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് രാജധാനി, ബീമാപള്ളി റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.