കഥാപ്രസംഗ ശിൽപശാല

കൂത്തുപറമ്പ്: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്ക് വെള്ളിയാഴ്ച കൂത്തുപറമ്പിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കഥാപ്രസംഗ ഉത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായാണ് നടക്കുക. കൂത്തുപറമ്പ് ടൗൺഹാളിൽ നടക്കുന്ന ശിൽപശാലയിൽ സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിലുള്ള അമ്പതോളം കാഥികരാണ് പങ്കെടുക്കുക. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൂത്തുപറമ്പ് ടൗൺസ്ക്വയറിൽ കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. അയിലം ഉണ്ണികൃഷ്ണൻ ശരത്കാലരാത്രി എന്ന കഥാപ്രസംഗം അവതരിപ്പിക്കും. ശനിയാഴ്ച വൈകീട്ട് വസന്തകുമാർ സാംബശിവൻ ആയിഷയും ഞായറാഴ്ച വൈകീട്ട് ഇടക്കൊച്ചി സലീംകുമാർ സ്വർഗത്തിൽ നിന്നൊരു വാട്സ് അപ്പ് കഥാപ്രസംഗവും അവതരിപ്പിക്കും. കണ്ണൂർ രത്നകുമാർ, അനിൽ എന്നിവരും വിവിധ ദിവസങ്ങളിൽ കഥാപ്രസംഗം അവതരിപ്പിക്കും. കൂത്തുപറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എൻ.കെ. ശ്രീനിവാസൻ, എം.കെ. വിനോദ്കുമാർ, സി. സഹിൽരാജ്, ഇ. നാരായണൻ, പി. റോജ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.