ഇരിട്ടി: കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വിളക്കോട് വടക്കിനിയില്ലം കോളനിയിലെ അനന്തൻ-ലളിത ദമ്പതികളുടെ മകൻ അജിലിനെയാണ് (19) വീടിനടുത്ത് വിളക്കോട് ഗവ. യു.പി സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞപറമ്പിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ഒന്നാംവർഷ ബി.ബി.എ വിദ്യാർഥിയായിരുന്നു. സഹോദരൻ: അഖിൽ. അജിലിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്.ഐ പി. രാജേഷ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.