വിസ തട്ടിപ്പ്: പ്രതികളെ ശ്രീകണ്ഠപുരത്ത് കൊണ്ടുവന്ന്​ തെളിവെട​ുത്തു

ശ്രീകണ്ഠപുരം: സംസ്ഥാനത്തി​െൻറ വിവിധയിടങ്ങളിലായി വിസ തട്ടിപ്പ് നടത്തിയ യുവതിയെയും യുവാവിനെയും ശ്രീകണ്ഠപുരത്ത് കൊണ്ടുവന്ന് തെളിവെടുത്തു. എഴുപതോളം പേരിൽ നിന്നായി 58000 രൂപ വീതം 40,60,000 തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് ശ്രീകണ്ഠപുരം പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. തൃശൂർ കുന്നംകുളം ചെർലയത്തെ ഈറേത്ത് വീട്ടിൽ കൃഷ്ണേന്ദു (21), തൃശൂർ പള്ളത്തെ പുതുപ്പള്ളി പറമ്പിൽ ജിൽസൺ (27) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. നേരത്തെ സമാനമായ കേസിൽ എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ശ്രീകണ്ഠപുരം എസ്.ഐ ടി.പി. രാധാകൃഷ്ണൻ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ചിന് ചുഴലി വെള്ളായി തട്ടിലെ കടുപ്പിൽ മനു കെ.സണ്ണിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം പൊലീസ് വിസ തട്ടിപ്പ് കേസെടുത്തത്. മനുവിനോടും സുഹൃത്തുക്കളായ നിവിൽ മാത്യു, ഡിൻസി എന്നിവരിൽ നിന്നും ദുബൈ വിസ വാഗ്ദാനം ചെയ്ത് 58000 രൂപ വീതം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീകണ്ഠപുരത്തെ കേസ്. വിസക്ക് 53000 രൂപയും മെഡിക്കലിന് 5000 രൂപയും വീതമാണ് വാങ്ങിയത്. എന്നാൽ, വിസയും പണവും നൽകാതെ വഞ്ചിക്കുകയായിരുന്നുവത്രെ. പരാതിയിൽ അന്വേഷണം നടത്തവേയാണ് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇതേ സംഘം തട്ടിപ്പ് നടത്തിയതും പാലാരിവട്ടത്ത് പിടിയിലായതും തെളിഞ്ഞത്. തട്ടിപ്പുസംഘത്തിലെ ജിൽസൺ ബംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനും കൃഷ്ണേന്ദു ഫാഷൻ ഡിസൈനറുമായിരുന്നു. കൃഷ്ണേന്ദുവി​െൻറ സുഹൃത്തായ കണ്ണൂരിലെ സജീഷ് ദുബൈയിൽ ഫാഷൻ ഡിസൈനിങ് സ്ഥാപനം തുടങ്ങുന്നുണ്ടെന്നും അവിടെ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും േജാലി നൽകാമെന്നും പറഞ്ഞാണ് കൃഷ്ണേന്ദുവും ജിൽസണും നിരവധി പേരിൽ നിന്നും പണം വാങ്ങിയത്. സജീഷിന് നേരിട്ടും കർണാടകയിലെ യുവാവി​െൻറ അക്കൗണ്ടിലേക്കും പണം നൽകിയിട്ടുണ്ടെന്ന് കൃഷ്ണേന്ദു മൊഴി നൽകി. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതേസംഘം ശ്രീകണ്ഠപുരത്തിനു പുറമെ കുടിയാന്മല,ഉളിക്കൽ,വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി പേരെ വിസ തട്ടിപ്പിനിരയാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.