കർഷകക്ഷേമ പെൻഷന്‍; രേഖകൾ ഹാജരാക്കണം

പയ്യന്നൂർ: കർഷകക്ഷേമ പെൻഷന്‍ പദ്ധതിപ്രകാരം പയ്യന്നൂര്‍ കൃഷിഭവനില്‍നിന്ന് പെൻഷൻ വാങ്ങിയിരുന്നവർ വരുമാന സർട്ടിഫിക്കറ്റ്, ആധാര്‍കാർഡി​െൻറ കോപ്പി, പുതിയ റേഷന്‍കാർഡി​െൻറ കോപ്പി എന്നിവ ജൂലൈ 30നുള്ളില്‍ കൃഷിഭവനില്‍ സമർപ്പിക്കണം. അല്ലാത്തപക്ഷം പദ്ധതിയില്‍നിന്ന് ഒഴിവാക്കും. മരിച്ച കർഷകരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ അറിയിക്കണം. 'ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി'പ്രകാരം പച്ചക്കറിവിത്ത് പാക്കറ്റ് കൃഷിഭവനില്‍നിന്ന് ബുധനാഴ്ച വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.