അക്രമം: ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

പയ്യന്നൂർ: സി.പി.എം പ്രവർത്തകർക്കുനേരെ ബോംബെറിയുകയും സി.പി.എം കക്കംപാറ ബ്രാഞ്ച് െസക്രട്ടറി പി.പി. ജനാർദന​െൻറ വീട് അടിച്ചുതകർക്കുകയും ചെയ്തതുൾപ്പെടെ ആറോളം കേസിൽ പ്രതികളായ രണ്ടു ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കംപാറ മൊട്ടക്കുന്നിലെ മാട്ടുക്കാരൻ വൈശാഖ് (23), കല്ലറവീട്ടിൽ പ്രജിത് ലാൽ (24) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകനായ സി.വി. ധനരാജിനെ വധിച്ച കേസിലും സി.പി.എം പ്രവർത്തകരെ കക്കംപാറയിൽ ബോംബെറിഞ്ഞ കേസിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.