അറസ്റ്റ് ചെയ്തത് നിരപരാധികളെ -യൂത്ത് ലീഗ് തളിപ്പറമ്പ്: സദാചാര ഗുണ്ടായിസം എന്നുപറഞ്ഞ് നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ്ചെയ്ത പൊലീസ് നടപടി ബാലിശമാണെന്ന് തളിപ്പറമ്പ് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി. ചില ഗുണ്ടകളെ സംരക്ഷിക്കാനുള്ള പൊലീസിെൻറ ശ്രമമാണ് ഇതിനുപിന്നിൽ. അനിഷ്ടസംഭവങ്ങൾ ഉണ്ടാവുമെന്ന് കണ്ടപ്പോൾ യൂത്ത് ലീഗ് ഭാരവാഹികൾ പ്രശ്നത്തിലിടപെടുകയും രമ്യമായി പരിഹരിക്കുകയുമായിരുന്നു. അത്തരം നേതാക്കളെ കള്ളക്കേസിൽ കുടുക്കി മനോവീര്യം തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സഹപ്രവർത്തകരെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും പ്രസിഡൻറ് എൻ.യു. ശഫീഖും ജനറൽ െസക്രട്ടറി ഉസ്മാൻ കൊമ്മച്ചിയും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.