തീരദേശ റോഡുകൾക്ക് 1.90 കോടിയുടെ ഭരണാനുമതി

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ രണ്ട് തീരദേശറോഡുകളുടെ നവീകരണത്തിനായി ഫിഷറീസ് വകുപ്പിൽനിന്ന് 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ പുന്നച്ചേരി- പൂങ്കാവ്- കൊമ്പത്ത് മുട്ടിൽ ഡാം റോഡിന് 1.03 കോടി രൂപയും ഏഴോം ഗ്രാമപഞ്ചായത്തിലെ കോട്ടക്കീൽകടവ് - തീരദേശ റോഡിന് 87.45 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പു മുഖേന പ്രവൃത്തികൾ പൂർത്തീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.