പയ്യന്നൂർ: ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ സി.പി.എം നേതൃത്വത്തിൽ പയ്യന്നൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാച്ചേനി പുന്നക്കോടൻ സ്മാരക വായനശാല, പയ്യന്നൂർ അന്നൂർ അമ്പല പരിസരം, 24ന് വൈകീട്ട് അഞ്ചിന് കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പരിസരം, മോലോത്തുംചാൽ, പെരളം സെൻറർ, രാമന്തളി സെൻട്രൽ, 25ന് വൈകീട്ട് അഞ്ചിന് കാറമേൽ മുച്ചിലോട്ട് പരിസരം, കോറോം സെൻട്രൽ, കരിവെള്ളൂർ ടൗൺ എന്നിവിടങ്ങളിലാണ് ജനകീയ കൂട്ടായ്മകൾ നടത്തുന്നത്. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ മേഖലകളിൽ സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന ആർ.എസ്.എസ് തേർവാഴ്ചക്കെതിരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.