ശ്രീകണ്ഠപുരം: മലപ്പട്ടത്ത് കടയിൽനിന്ന് പണവും സാധനങ്ങളും കവർന്നു. ഭഗത്സിങ് വായനശാലക്കു സമീപത്തെ ടി.പി. ഭാസ്കരെൻറ പലചരക്കുകടയിലാണ് കവർച്ച നടന്നത്. മേൽക്കൂരയിലെ ഓടുകൾ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. 7500 രൂപയും സ്‌റ്റേഷനറി സാധനങ്ങളും മോഷണംപോയി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മയ്യിൽ എസ്.ഐ ബാബുമോെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എൻ.എസ്.എസ് കുടുംബസംഗമം ശ്രീകണ്ഠപുരം: നിടിയേങ്ങ എൻ.എസ്.എസ് കരയോഗം കുടുംബസംഗമം നടത്തി. വി. രാഘവൻ ഉദ്ഘാടനംചെയ്തു. കെ. നാരായണൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. ഉന്നത പരീക്ഷാവിജയികളെ ചടങ്ങിൽ ആദരിച്ചു. കെ. കരുണാകരൻ, സി.വി. ലക്ഷ്മണൻ, വിജയകുമാരി, കെ.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.