ആദരിച്ചു

മാഹി: മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ കുമ്മായ മുകുന്ദൻ പുരസ്കാരം നൽകി . നൂറുശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിച്ചു. നവതിയിൽ എത്തിനിൽക്കുന്ന കയനാടത്ത് രാഘവൻ മാസ്റ്ററെയും ഐ.വി. ദാസ് പുരസ്കാരം നേടിയ ദേശാഭിമാനി തലശ്ശേരി ബ്യൂറോ ചീഫ് പി. ദിനേശനെയും ചടങ്ങിൽ . ആദരസമർപ്പണം മാഹി എം.എൽ.എ ഡോ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. എം. രാഘവൻ, സി.പി. ഹരീന്ദ്രൻ, പ്രഫ. യതീന്ദ്രൻ, ഹരീഷ് മുകുന്ദൻ, കയനാടത്ത് രാഘവൻ, പി. ദിനേശൻ എന്നിവർ സംസാരിച്ചു. ശ്രീകുമാർ ബാനു അധ്യക്ഷതവഹിച്ചു, കെ.പി. സുനിൽകുമാർ സ്വാഗതവും കെ.സി. നിഖിലേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.