ആംബുലൻസ്​ ഡ്രൈവർക്ക്​ മർദനമേറ്റു

കേളകം: രോഗിയുമായി പോയ ആംബുലൻസി​െൻറ ൈഡ്രവർക്ക് മർദനമേറ്റു. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽനിന്നു രോഗിയുമായി മംഗളൂരു ഹെഗ്ഡേ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസി​െൻറ ൈഡ്രവർ കേളകം സ്വദേശി ടി.ഡി. ബെസ്റ്റിനെ(28)യാണ് ഒരു സംഘമാളുകൾ ക്രൂരമായി മർദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആംബുലൻസ് നീലേശ്വരം റെയിൽവേ േക്രാസിൽ െട്രയിൻ പോകുന്നതിനായി നിർത്തിയിരുന്നു. അപ്പോൾ ഇടവഴിയിൽനിന്നും കയറിവന്ന കാർ ആംബുലൻസിൽ ഇടിച്ചുവത്രെ. തുടർന്ന് ആംബുലൻസ് അവിടെനിന്നു മാറ്റണമെന്ന് അക്രമികൾ ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് എത്തിയശേഷം മാറ്റാമെന്ന് പറഞ്ഞുവെങ്കിലും സംഘം ബെസ്റ്റിനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ആംബുലൻസും അക്രമികൾ അടിച്ചുതകർത്തു. മൂക്കിനും തലക്കും ഗുരുതര പരിക്കേറ്റ ബെസ്റ്റിൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആംബുലൻസ് അപകടത്തിൽപെട്ടതോടെ രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.