ലോറിയിൽനിന്ന്​ വിദേശമദ്യം പിടികൂടി

കണ്ണൂർ സിറ്റി: അനധികൃതമായി ലോറിയിൽ കടത്തിയ 77 കുപ്പി മദ്യവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. സിറ്റി ഖിദ്മ സ​െൻററിന് സമീപത്ത് നിർത്തിയിട്ട നാഷനൽ പെർമിറ്റ് ലോറിയിൽനിന്നാണ് സിറ്റി പൊലീസ് മദ്യം പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഡ്രൈവർ നാഗേന്ദ്രൻ (43), ക്ലീനർ സിദ്ധ (30) എന്നിവരെ അറസ്റ്റ്ചെയ്തു. ബുധനാഴ്ച ഉച്ച 12 മണിയോടെയായിരുന്നു സംഭവം. നിർത്തിയിട്ട ലോറിയിൽ ക്ലീനറും ഡ്രൈവറും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് ലോറിയിൽ നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തുകയായിരുന്നു. സിറ്റി അഡീഷനൽ എസ്.ഐ ബാബു, ഓഫിസർമാരായ രാജേന്ദ്രൻ, അജയൻ, ഷാജി, മുനീർ, പ്രമോദ്, അരുൺ, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് ഇരുവരെയും അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.