കാനാ രാമകൃഷ്​ണൻ ജില്ല ജഡ്​ജി

കണ്ണൂർ: കണ്ണൂർ കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചുവരുകയായിരുന്ന കാനാ രാമകൃഷ്ണന് ജില്ല ജഡ്ജിയായി നിയമനം. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് ഭീമനടി മൗക്കോട് സ്വദേശിയാണ് ഇദ്ദേഹം. പയ്യന്നൂർ കോളജിൽനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദവും എം.ജി സർവകലാശാല കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽനിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും നേടിയശേഷം കോഴിക്കോട് േലാ കോളജിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി. 1997ൽ കാഞ്ഞങ്ങാട്ടെ ക്രിമിനൽ അഭിഭാഷകനും മുൻ എം.എൽ.എയുമായ കെ. പുരുഷോത്തമ​െൻറ കീഴിൽ അഭിഭാഷകനായി ജോലിതുടങ്ങി. 2006ൽ കേരള ആഭ്യന്തരവകുപ്പിന് കീഴിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചു. കണ്ണൂർ, പയ്യന്നൂർ, കാസർകോട് കോടതികളിൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കണ്ണൂർ കോടതിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പരീക്ഷയിൽ പൊതുവിഭാഗത്തിൽ മൂന്നാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും നേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.