മുൻകൂർ ജാമ്യാപേക്ഷ ജില്ലാകോടതി 11ന് പരിഗണിക്കും

തലശ്ശേരി: ഗവ.ബ്രണ്ണൻ കോളേജ് മാഗസിൻ വിവാദവുമായി ബന്ധപ്പെട്ട് പത്രാധിപസമിതി അംഗങ്ങളായ 13പേർ നൽകിയ .മുൻകൂർജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി മുമ്പാകെ കഴിഞ്ഞ ദിവസം വാദം പൂർത്തിയായി. ദേശീയഗാനത്തേയും ദേശീയ പതാകയേയും അധിക്ഷേപിക്കുന്ന ചിത്രീകരണം ഉൾപ്പെടുത്തി എന്ന പരാതിയെ തുടർന്നാണ് പത്രാധിപസമിതിക്കെതിരെ പോലിസ് കേസെടുത്തത്. എ.ബി.വി.പി കണ്ണൂർജില്ലാ കൺവിനർ ടി.വി.പ്രേംസായിയുടെ പരാതിയിലാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.