വീടി​െൻറ പൂട്ട്​ പൊളിച്ച്​ കവർച്ച

മുള്ളേരിയ: വീടി​െൻറ പൂട്ട് പൊളിച്ച് 2000 രൂപയും ടി.വി, ഇന്‍വര്‍ട്ടര്‍ ബാറ്ററി, പാദസരം എന്നിവയും മോഷ്ടിച്ചു. മുള്ളേരിയ മൈത്രിനഗറിലെ രാജഗോപാല​െൻറ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. രാജഗോപാലൻ കുഴൽക്കിണർ നിർമാണജോലിക്കും ഭാര്യ ബന്ധുവീട്ടിലേക്കും പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടി​െൻറ പിൻവശത്തെ വാതിലി​െൻറ പൂട്ട് പൊളിച്ചനിലയിലായിരുന്നു. ആദൂര്‍ പൊലീസില്‍ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.