കാസർകോട്: നട്ടുച്ചക്ക് വീടിെൻറ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ചെങ്കള ബംബ്രാണിനഗറിലെ എം. ഇസ്മായിലാണ് (24) പിടിയിലായത്. ഇസ്മായിലിെൻറ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഉച്ച ഒന്നരയോടെ പാടി ബാലടുക്കയിലെ അബൂബക്കറിെൻറ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. ഓടിളക്കി അകത്ത് കടന്ന യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ച് വിദ്യാനഗർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അഡീഷനല്‍ എസ്.ഐ എം.വി. ശ്രീദാസിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇയാളെ അറസ്റ്റ്ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.