'ഉണർവ്' വിദ്യാഭ്യാസ ക്യാമ്പ്​ തുടങ്ങി

കൂത്തുപറമ്പ്: കണ്ണവം ആദിവാസിമേഖലയിൽ 'ഉണർവ്' ത്രിദിന വിദ്യാഭ്യാസ ക്യാമ്പിന് തുടക്കമായി. പിന്നാക്കപ്രദേശങ്ങളിലെ പഠനനിലവാരം ഉയർത്തുന്നതിനും ഇംഗ്ലീഷ് അനായാസേന കൈകാര്യംചെയ്യുന്നതിനും ആദിവാസി ക്ഷേമസമിതി, ഐ.ആർ.പി.സി, കെ.എസ്.ടി.എ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണവം കോളനി മേഖലയിലെ എൽ.പിതലം മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. അമേരിക്ക, ബംഗ്ലാദേശ്, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഭാഷാവിദഗ്ധരും രാജ്യത്തെ നിരവധി സർവകലാശാലകളിലെ പ്രഫസർമാരും ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ ഇംഗ്ലീഷ് ലാംേഗ്വജ് ടീച്ചേഴ്സ് ഇൻററാക്ഷൻ ഫോമിലെ വിദഗ്ധരും ക്ലാസെടുക്കുമെന്ന് സംഘടനാ പ്രസിഡൻറ് പ്രഫ. പി. ഭാസ്കരൻ പറഞ്ഞു. വനപഠനം, വ്യക്തിത്വ വികസന ക്ലാസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കണ്ണവം ട്രൈബൽ യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് സബ് കലക്ടർ കെ. ആശിഫ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, വി. രാജൻ, എം.സി. രാഘവൻ, പ്രഫ. പി. ഭാസ്കരൻ, കെ.വി. ഗണേശൻ, പുരുഷോത്തമൻ കോമത്ത്, എൻ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകീട്ടോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.