പത്വാടി രിഫായിയ്യ ദഫ് കമ്മിറ്റി സിൽവർ ജൂബിലി ആഘോഷം ജനുവരി ഒന്നു​മുതൽ ഏഴുവരെ

കുമ്പള: ഉപ്പള പത്വാടി ബദരിയ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രിഫായിയ്യ ദഫ് കമ്മിറ്റി സിൽവർ ജൂബിലി ആഘോഷപരിപാടികൾ ജനുവരി ഒന്നു മുതൽ ഏഴുവരെ വിവിധ പരിപാടിയോടെ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി ആറു ദിവസത്തെ മതപ്രഭാഷണം ഉണ്ടായിരിക്കും. സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് ജമാഅത്ത് നടത്തിയ സാമൂഹിക സർവേ റിപ്പോർട്ടുകൾ അടങ്ങുന്ന സുവനീർ കർണാടക മന്ത്രി യു.ടി. ഖാദർ പ്രകാശനം ചെയ്യും. വിവിധ ദിവസങ്ങളിലായി പി.ബി. അബ്ദുറസാഖ് എം.എൽ.എ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, ശഫീഖലി ശിഹാബ് തങ്ങൾ, പള്ളിക്കര ഖാദി പി.കെ. അബ്ദുൽഖാദർ മുസ്ലിയാർ എന്നിവരുൾപ്പെടെ പ്രമുഖ മതപണ്ഡിതന്മാരും സാദാതീങ്ങളും സാമൂഹിക, രാഷ്ട്രീയ, മതനേതാക്കളും സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡൻറ് യു.എം. മുഹമ്മദ്കുഞ്ഞി ഹാജി, വൈസ് പ്രസിഡൻറ് എം.കെ. അലി, സെക്രട്ടറി അലി പത്വാടി, സ്വാഗതസംഘം കൺവീനർ ഷാഫി പത്വാടി, അബ്ദുല്ല അർത്തിമാർ, ഹമീദ് പുന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.