കേളകം: ആറളം ആദിവാസി പുനരധിവാസമേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് വിഭാവനംചെയ്ത ജലനിധി പദ്ധതി താളംതെറ്റി. ഇതോടെ 250ഒാളം പുനരധിവാസ കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടത്തിലാണ്. ഫാം ബ്ലോക്ക് എഴ്, 10, 11, 12 എന്നിവിടങ്ങളിൽ സ്ഥാപിച്ച കുടിവെള്ളപദ്ധതികളുടെയും പ്രവർത്തനം താളംതെറ്റി. പുഴകളിലും തോടുകളിലും കുഴികളെടുത്താണ് പ്രദേശവാസികൾ മലിനജലം ഉപയോഗിച്ച് ദാഹമകറ്റുന്നത്. പദ്ധതി സ്ഥാപിച്ച പമ്പ് ഹൗസുകളിലെ അറ്റകുറ്റപ്പണികൾ മുടങ്ങിയതും കുടിക്കാൻയോഗ്യമല്ലാത്ത കിണറുകൾക്ക് പകരം കിണറുകൾ സ്ഥാപിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ആറളം പുനരധിവാസമേഖലയിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പൈട്ട് നിരവധി പരാതികൾ കലക്ടർക്ക് നൽകിയിരുന്നു. ഇേതതുടർന്ന് ഒമ്പത്, 10 ബ്ലോക്കുകളിൽ പുതിയ കിണർ നിർമിച്ച് പമ്പിങ് നടത്തണമെന്ന് നിർദേശമുണ്ടായിട്ടും നടപടിയുണ്ടായിെല്ലന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഒമ്പതാം ബ്ലോക്കിൽ പമ്പിങ്ങിന് സ്ഥാപിച്ച കിണറിലെ വെള്ളം കുടിച്ചാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന പരിശോധനാ റിപ്പോർട്ടുകളെ തുടർന്നാണ് പുതിയ കിണർ നിർമിക്കാൻ കലക്ടർ പഞ്ചായത്തിന് നിർദേശം നൽകിയത്. ആറളം ഫാമിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി അഞ്ചരകോടി െചലവിലാണ് ജലനിധിപദ്ധതി നടപ്പാക്കിയത്. പുനരധിവാസമേഖലയിലെ ആറു ബ്ലോക്കിലായി എട്ടു പദ്ധതികളാണ് നടപ്പാക്കിയത്. ഇവയിലധികവും പണിമുടക്കിയിരിക്കുകയാണിപ്പോൾ. പുനരധിവാസമേഖല ബ്ലോക്ക് ഏഴിൽ ഒന്നും ഒമ്പത് ബ്ലോക്കിൽ വളയഞ്ചാൽ, കാളികയം, പത്താം ബ്ലോക്കിലെ കോട്ടപ്പാറ, കാളിപ്പാറ, 11, 12, 13 ബ്ലോക്കുകളിൽ ഓരോ പദ്ധതിയുമാണ് നടപ്പാക്കിയത്. പദ്ധതികൾ കുറ്റമറ്റരീതിയിൽ പ്രവർത്തനക്ഷമമാക്കാത്തതിനെതിരെ പ്രതിഷേധത്തിലാണ് പുനരധിവാസ കുടുംബങ്ങൾ. പദ്ധതികളുടെ പ്രവർത്തനം സുഗമമാക്കാൻ രൂപവത്കരിച്ച ഗുണഭോക്തൃ സമിതികളുടെ പ്രവർത്തനം നിലച്ചതും വിവിധയിടങ്ങളിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ആറളംഫാമിലെ ജലനിധി പദ്ധതികളുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ വിജിലൻസും അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.