ഉരുവച്ചാൽ: ക്രിസ്മസ് ദിനത്തിൽ അയ്യല്ലൂരിൽ ഡോക്ടറെയും സി.പി.എം പ്രവർത്തകനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഉടൻ അറസ്റ്റ്ചെയ്യുമെന്ന് സി.ഐ എ.വി. ജോൺ പറഞ്ഞു. തിരച്ചിൽ ഊർജിതമാക്കി. ചാവശ്ശേരി ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറും മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി. ചന്ദ്രെൻറ മകനുമായ ഡോ. കെ.ടി. സുധീർ (50), കെ. ശ്രീജിത്ത് (42) എന്നിവരെയായിരുന്നു ആക്രമിച്ചത്. ഇവർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവപുരം മേഖലയിൽ നൂറോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വാഹന പരിശോധനയും പട്രോളിങ്ങും ശക്തിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മട്ടന്നൂർ സി.ഐ എ.വി. ജോൺ, എസ്.ഐ എ.വി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.