ജില്ല ഭരണകൂടം ആഭ്യന്തരവകുപ്പിെൻറ കളിപ്പാട്ടം -ഡി.സി.സി പ്രസിഡൻറ് കണ്ണൂര്‍: ആഭ്യന്തരവകുപ്പിെൻറ രാഷ്ട്രീയ അജണ്ടയുടെ കളിപ്പാട്ടമായി ജില്ല ഭരണകൂടം അധഃപതിച്ചുവെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അക്രമങ്ങളും കൊലപാതകശ്രമങ്ങളും ഉള്‍പ്പെടെയുള്ളവ അമര്‍ച്ചചെയ്യാന്‍ കഴിയാതെ നിഷ്‌്ക്രിമായിരിക്കുകയാണ് ജില്ല ഭരണകൂടം. ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും സർക്കാറിെൻറ രാഷ്ട്രീയ അജണ്ടയുടെ വെറും കളിപ്പാട്ടങ്ങളായി മാറുകയാണ്. സി.പി.എമ്മിനും ആര്‍.എസ്.എസിനും സമാധാനയോഗങ്ങളില്‍ പറഞ്ഞ വാക്കുപാലിച്ച ചരിത്രമില്ല. മുഖ്യമന്ത്രിയുടെ ജില്ലയിൽ നിരന്തരം അക്രമങ്ങൾ ഉണ്ടാകുന്നതിെൻറ പശ്ചാത്തലത്തിൽ അദ്ദേഹം നേരിട്ട് സർവകക്ഷി സമാധാനേയാഗം വിളിക്കണമെന്നും മുഖംനോക്കാതെ നടപടിയെടുക്കാന്‍ ജില്ല ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മുന്‍ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.