ആരോഗ്യ ജാഗ്രതാപദ്ധതി ഒന്നിന്​ തുടങ്ങും

കണ്ണൂര്‍: പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനസര്‍ക്കാറി​െൻറ നേതൃതത്തില്‍ ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാപരിപാടി ജനുവരി ഒന്നുമുതൽ തുടങ്ങുമെന്ന് ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലതല ഉദ്ഘാടനം ജനുവരി നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കും. ഡെങ്കിപ്പനി, എച്ച്1 എന്‍1 കേസുകള്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിെനക്കാളും ഇരട്ടിയിലധികമാണ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പ്രതിരോധപരിപാടികള്‍ മുന്‍കൂട്ടി നടപ്പാക്കി പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തവണ മഴക്കാലപൂർവ പരിപാടികള്‍ക്ക് പകരം ഒരുവര്‍ഷം നീളുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവ ഒത്തൊരുമിച്ച് ജില്ലയിലാകെ കാമ്പയിന്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ ശക്തമാക്കുകയും ആരോഗ്യസേന രൂപവത്കരിച്ച് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. 50 വീടുകള്‍ക്ക് ഒരു വളൻറിയർ എന്നരീതിയില്‍ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യും. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. ഇതിനായി എല്ലാ വാര്‍ഡിലും ആരോഗ്യസേന സജ്ജമാക്കുകയും വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി ശക്താക്കുകയും ചെയ്യും. ജില്ലയിലുടനീളം ആരോഗ്യവകുപ്പി​െൻറയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതര വകുപ്പുകള്‍, െറസിഡൻറ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വമിഷന്‍ ആരോഗ്യസേന, സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് ജില്ലയിലെ വീടുതോറും ബോധവത്കരണം നല്‍കി ഉറവിടനശീകരണം ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. രോഗങ്ങളുടെ നിയന്ത്രണത്തിനും പരിപാലനത്തിനും ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കുക, ഓണ്‍ലൈനായി തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക, ജില്ലതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനൽ തയാറാക്കി മറ്റ് ഡോക്ടര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാവുന്നരീതിയില്‍ സജ്ജമാക്കുക എന്നിവയും ആരോഗ്യജാഗ്രത ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ ജനുവരി 13, 14 തീയതികളില്‍ ആരോഗ്യജാഗ്രത ഗ്രാമസഭ ചേരും. ജനുവരി 10ന് മുമ്പ് മൈക്രോപ്ലാന്‍ പ്ലാന്‍ തയാറാക്കും. ആറിന് വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണസമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഓറിയേൻറഷന്‍ ക്ലാസ് നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലന്‍, ഡോ. ഷാജ്, സുനില്‍ദത്തന്‍, കെ.എം. അജയന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.