ലഹരിവിരുദ്ധ പ്രചാരണ ശിൽപശാല

പാനൂർ: പാനൂർ നഗരസഭ വിമുക്തി ലഹരിവിരുദ്ധ കാമ്പയിൻ ശിൽപശാല പാനൂർ പി.ആർ.എം ഹയർസെക്കൻഡറി സ്കൂളിൽ ചെയർപേഴ്സൻ കെ.വി. റംല ടീച്ചർ ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. പാനൂർ സി.ഐ വി.വി. െബന്നി, കൂത്തുപറമ്പ് സി.ഐ പി. ഹരിദാസ് എന്നിവർ ക്ലാസെടുത്തു. കെ. സുഹറ ടീച്ചർ, കെ.ടി.കെ. റിയാസ്, വി.പി. ചാത്തു മാസ്റ്റർ, കെ.കെ. സജീവ്കുമാർ, ഹരീന്ദ്രൻ പറമ്പത്ത്, കെ.വി. പ്രീത, സാദിഖ് ഇട്ടലിൽ, അച്ചു മാസ്റ്റർ, ഒ.പി. ഹസീബ്, പവിത്രൻ മാസ്റ്റർ, വി. രമേശൻ എന്നിവർ സംസാരിച്ചു. ഇ.എ. നാസർ സ്വാഗതവും വിമുക്തി കാമ്പയിൻ കൺവീനർ വി. ഹാരിസ് നന്ദിയും പറഞ്ഞു. കൗൺസിലർമാർ, വിദ്യാർഥി യുവജന സംഘടന പ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഒന്നാംഘട്ട ശിൽപശാലയിൽ പങ്കെടുത്തു. രണ്ടാംഘട്ട ശിൽപശാല ജനുവരി രണ്ടിന് നടക്കും. സന്നദ്ധസംഘടന പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജനുവരി ആറിന് എക്സൈസ് വകുപ്പി​െൻറ നേതൃത്വത്തിൽ കലാജാഥ നടക്കും. കാമ്പയിൻ ജനുവരി എട്ടിന് വൈകീട്ട് 3.30ന് പാനൂരിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനംചെയ്യും. വിമുക്തി അംബാസഡർ ജി.എസ്. പ്രദീപ് മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.