പട്ടികജാതി വിദ്യാർഥികൾ എല്ലാം അതിജീവിക്കാൻ കെൽപുള്ളവർ ^-മന്ത്രി എ.കെ. ബാലൻ

പട്ടികജാതി വിദ്യാർഥികൾ എല്ലാം അതിജീവിക്കാൻ കെൽപുള്ളവർ -മന്ത്രി എ.കെ. ബാലൻ കാഞ്ഞങ്ങാട്: പട്ടികവിഭാഗ മേഖലയിലെ വിദ്യാർഥികൾ എല്ലാം അതിജീവിക്കാൻ കെൽപുള്ളവരാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ. സമൂഹത്തി​െൻറ നല്ല പിന്തുണ ലഭിച്ചാൽ എല്ലാ മേഖലയിലും തിളങ്ങിനിൽക്കുന്ന വിദ്യാർഥികളായി ഇവർ മാറുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കായുള്ള 'സർഗോത്സവം 2017' ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു കലോത്സവങ്ങളിൽ കാണുന്നപോലെ ഗ്രേസ് മാർക്കിനുള്ള പരിശീലനവേദികളല്ല ഇതെന്ന് മന്ത്രി പറഞ്ഞു. ആദിവാസി ഉൗരുകളിൽ വിദ്യാർഥികൾക്കായി രണ്ടുലക്ഷം രൂപ ചെലവിട്ട് പഠന മുറികളൊരുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കും. വയനാട് ജില്ലയിൽ ടി.ടി.സിയും ബി.എഡും വിജയിച്ച ഗോത്രവർഗക്കാരായ മുഴുവൻ ഉദ്യോഗാർഥികൾക്കും തൊഴിൽ നൽകി. ഇത് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. ഗോത്രവർഗത്തിൽ പെട്ട നവജാത പെൺകുഞ്ഞുങ്ങൾക്ക് 10 വയസ്സ് പൂർത്തിയാകുമ്പോൾ മൂന്നുലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. പ്രീമിയം തുക സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. എം. രാജഗോപാലന്‍ എം.എൽ.എ, ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി, മുന്‍ എം.എൽ.എമാരായ കെ.പി. സതീഷ് ചന്ദ്രൻ, എം. നാരായണന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ എല്‍. സുലൈഖ, കൗണ്‍സിലര്‍ മഹമൂദ് മുറിയനാവി, എച്ച്.ആര്‍. ശ്രീധരന്‍, പട്ടികവര്‍ഗ പ്രാദേശിക സമിതി അംഗം ഒക്ലാവ് കൃഷ്ണൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ. വേലായുധന്‍, സി.വി. ദാമോദരന്‍, അനന്തന്‍ നമ്പ്യാർ, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സ്വാഗതവും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി നന്ദിയും പറഞ്ഞു. രാവിലെ സര്‍ഗോത്സവ നഗരിയില്‍ ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി പതാക ഉയര്‍ത്തി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര പ്രധാന വേദിയായ തേജസ്വിനിയില്‍ സമാപിച്ചു. സര്‍ഗോത്സവം നാളെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.